ഡല്‍ഹി: കോവിഡ് വാക്സിന്റെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കാൻ നീക്കം. കോവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതിയില്‍ ഇളവ് വരുത്തണമെന്നുമുള്ള ആവശ്യത്തില്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച തീരുമാനമെടുക്കും.
നിലവില്‍ കോവിഡ് വാക്സിന് ഏര്‍പ്പെടുത്തിയിരിക്കുന്ന അഞ്ച് ശതമാനം നികുതി പൂര്‍ണ്ണമായി ഒഴിവാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, നികുതി നിരക്ക് ഗണ്യമായി കുറച്ച് 0.1 ശതമാനമാക്കണമെന്ന മറ്റൊരു നിര്‍ദേശവും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് മുന്‍പിലുണ്ട് . വെള്ളിയാഴ്ച ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഈ രണ്ട് നിര്‍ദ്ദേശങ്ങളെയും കേന്ദ്ര ധനകാര്യ മന്ത്രാലയം ചര്‍ച്ചയ്ക്ക് പരിഗണിക്കും.
Discussion about this post