ഡല്‍ഹി: പശ്ചിമ ബംഗാളിലെ ഏഷ്യാനെറ്റിന്റെ വ്യാജവാര്‍ത്തയ്‌ക്കെതിരെ വീണ്ടും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് പരാതി. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ നടന്ന കലാപം റിപ്പോര്‍ട്ട് ചെയ്ത രീതിക്കെതിരെ എട്ട് പരാതികളാണ് കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന് ലഭിച്ചത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് ശേഷം വലിയ അക്രമ സംഭവങ്ങളായിരുന്നു അരങ്ങേറിയത്.
ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കലാപം അഴിച്ചു വിടുകയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇതില്‍ നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും പലരുടെയും വീടുകള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. കൂടാതെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി പേരാണ് ഇവിടെ നിന്ന് പലായനം ചെയ്തു ആസാമിലേക്ക് പോയത്. എന്നാല്‍ ഇതൊന്നും റിപ്പോര്‍ട്ട് ചെയ്യാതെ വ്യാജവാര്‍ത്തകളാണ് ഏഷ്യാനെറ്റ് നല്‍കിയതെന്നാരോപിച്ചാണ് പരാതി.
ബിജെപിക്കാര്‍ക്ക് നേര്‍ക്ക് നടന്ന അക്രമങ്ങളെ സ്ഥിരീകരിക്കാതെ, അതെല്ലാം വെറും ബിജെപി ആരോപണങ്ങള്‍ എന്ന രീതിയില്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ വളച്ചൊടിച്ചു എന്നതാണ് ഒരു പരാതി. അതേസമയം ഡല്‍ഹി കലാപസമയത്ത് ഡല്‍ഹി കലാപകാരികള്‍ക്ക് അനുകൂലമായി വ്യാജവാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തതിന്റെ പേരില്‍ ചാനല്‍ മുന്‍പ് ഒരിക്കല്‍ സംപ്രേക്ഷണ വിലക്ക് നേരിട്ടിരുന്നു. മെയ് ഏഴ്, എട്ട്, ഒമ്ബത് തീയതികളിലായി എട്ടു പേര്‍ രേഖകള്‍ സഹിതം കൈമാറിയ പരാതികളിന്മേല്‍ ശക്തമായ നടപടി സ്വീകരിക്കാനാണ് അസോസിയേഷന്‍ സെക്രട്ടറി ജനറലിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം.
ബംഗാള്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ ഏഷ്യാനെറ്റ് ന്യൂസിന്റെ ഡല്‍ഹിയിലെ കോര്‍ഡിനേറ്റിങ് എഡിറ്ററായ പ്രശാന്ത് രഘുവംശം അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്.
Discussion about this post