ഡല്‍ഹി: ദേശീയ പൗരത്വ നിയമം നടപ്പാക്കാന്‍ നടപടി തുടങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പൗരത്വത്തിന് അയല്‍ രാജ്യങ്ങളിലെ അഭയാര്‍ത്ഥികളില്‍ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചു.
അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, പാകിസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയ മുസ്ലിം ഇതര പൗരന്മാരില് നിന്നാണ് ഇന്ത്യന്‍ പൗരത്വം നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചത്. ഗുജറാത്ത്, രാജസ്ഥാന്, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്ലെ 13 ജില്ലകളില്‍ താമസിക്കുന്നവരില്‍ നിന്നാണ് അപേക്ഷ തേടിയത്. ഇവര്‍ 2014 ഡിസംബര്‍ 31 നുള്ളില്‍ ഇന്ത്യയിലെത്തിയവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്.
നിയമ പ്രകാരം ബംഗ്ലാദേശ്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജെയിന്, ബുദ്ധിസ്റ്റ്, പാഴ്സി, ക്രിസ്ത്യന്‍ മത വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ സാധിക്കും.
Discussion about this post