തിരുവനന്തപുരം: കാലവർഷത്തിന് മുന്നോടിയായി വരു ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തെ തുടർന്ന് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രണ്ടാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരും. മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ ശക്തമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം സംസ്ഥാനത്ത് കാലവർഷം രണ്ട് ദിവസത്തിനുള്ളിൽ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഈ വർഷം സാധാരണ ഗതിയിൽ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് ഇത്തവണ റെക്കോർഡ് വേനൽ മഴ ലഭിച്ചിരുന്നു.
Discussion about this post