ചെന്നൈ: ഹിന്ദു സംഘടനാ നേതാക്കളെ കൊലപ്പെടുത്തി വർഗീയ കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിൽ ഇരുപതുകാരൻ എൻ ഐ എയുടെ പിടിയിലായി. 2018ല്‍ നടന്ന സംഭവത്തിൽ കോയമ്പത്തൂർ മലക്കടെെ സ്വദേശി മുഹമ്മദ് ആഷിക്കാണ് പിടിയിലായിരിക്കുന്നത്.
വെളളിയാഴ്ച പുലര്‍ച്ചെ 2.30ഓടെ മയിലാടുംതുറൈയിലെ ഒരു കോഴിക്കടയിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ആറുമാസമായി മുഹമ്മദ് ഇറച്ചിക്കടയില്‍ താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു.
മുഹമ്മദ് ആഷിഖിനെ ചെന്നെെയിലെ പൂനമല്ലി പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. 2018 ഒക്ടോബര്‍ 30 ന് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രധാന പ്രതിയാണ് മുഹമ്മദ് എന്ന് പൊലീസ് പറഞ്ഞു.








