തിരുവനന്തപുരം: ലക്ഷദ്വീപിലെ തെങ്ങുകളില്‍ കാവി നിറം പൂശിയത് സംഘപരിവാര്‍ അജണ്ടയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍. അങ്ങനെയാണെങ്കില്‍ തൃശൂരിലെ കേരള പോലീസ് അക്കാദമിയിലും കാവിവല്‍ക്കരണമാണ് നടക്കുന്നത്. അക്കാദമിയിലെ മരങ്ങളില്‍ കാവി നിറം അടിച്ചാണ് കാവിവല്‍ക്കരണം നടത്തിയിരിക്കുന്നത് എന്നും സന്ദീപ് ജി വാര്യര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പരിഹാസം.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
തൃശൂരിലെ കേരള പോലീസ് അക്കാദമിയിലും കാവിവൽക്കരണം. അക്കാദമിയിലെ മരങ്ങളിൽ കാവി നിറം അടിച്ചാണ് കാവിവൽക്കരണം നടത്തിയിരിക്കുന്നത് .
കാവിയടിച്ച മരം കാണുന്ന പോലീസ് കേഡറ്റുകൾക്ക് ബിജെപി അനുഭാവം രൂപപ്പെടാൻ വേണ്ടി ഗുജറാത്തിയായ ഐപിഎസ് ഉദ്യോഗസ്ഥൻ്റെ നിർദ്ദേശാനുസരണമാണത്രെ കാവി വൽക്കരണം നടന്നത്.
https://www.facebook.com/Sandeepvarierbjp/posts/5598149006893486
Discussion about this post