ബംഗലൂരു: ബംഗ്ലദേശി യുവതിയെ പീഡിപ്പിച്ച പ്രതി ഷഹബാസ് പൊലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ചു. കേസിലെ മുഖ്യപ്രതിയായ ഇയാളെ പൊലീസ് വെടിവെച്ച് വീഴ്ത്തി. അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോള്‍ പൊലീസിനെ ആക്രമിച്ചു കടന്നു കളയാന്‍ ശ്രമിച്ച ഇയാളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
യുവതിയോട് ഏറ്റവും ക്രൂരത കാണിച്ചവരില്‍ ഒരാളാണ് ഷഹ്ബാസ് എന്നു പൊലീസ് പറയുന്നു. പീഡന വിവരം പുറത്തറിഞ്ഞതോടെ ആക്രി പെറുക്കുന്നവര്‍ താമസിക്കുന്ന ഷെഡ്ഡില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാൾ. ഒളിവില്‍ കഴിഞ്ഞിരുന്ന രാമപുരയില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് പൊലീസ് ഷഹ്ബാസിനെ അറസ്റ്റു ചെയ്തത്.
അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്കു കൊണ്ടു പോകവേ മൂത്രമൊഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു. ജീപ്പില്‍ കാര്യം സാധിക്കുമെന്നു പറഞ്ഞതോടെ പൊലീസ് വാഹനം നിര്‍ത്തി. ആ സമയത്ത് വസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന കത്തി ഉപയോഗിച്ച് എസ്ഐ ശിവരാജിനെയും കോണ്‍സ്റ്റബിള്‍ ദേവേന്ദറിനെയും ഇയാൾ കുത്തി. എന്നാൽ നിശ്ചയ്ദാർഢ്യം കൈവെടിയാതെ എസ്.ഐ. ശിവരാജ് പ്രതിയെ മുട്ടിനു താഴെ വെടിവച്ചു വീഴ്ത്തുകയായിരുന്നു.
പരിക്കേറ്റ ഷഹബാസിനെയും പൊലീസ് ഉദ്യോഗസ്ഥരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെല്ലാം ബംഗ്ലാദേശ് സ്വദേശികളാണെന്നും ഇവർ വ്യാജരേഖകൾ ചമച്ച് ഇന്ത്യയിൽ താമസിച്ച് വരികയായിരുന്നുവെന്നുമാണ് സൂചന.
Discussion about this post