ഡൽഹി: സെൻട്രൽ വിസ്ത പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്ന രാഹുൽ ഗാന്ധിയെ വെട്ടിലാക്കി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ ധൂർത്ത്. എം എൽ എ ഹോസ്റ്റൽ നിർമ്മിക്കാനായി 266 കോടി രൂപയാണ് സംസ്ഥാന സർക്കാർ മാറ്റി വെച്ചിരിക്കുന്നത്.
നേരത്തെ മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സർക്കാർ എം എൽ എ ഹോസ്റ്റലിനായി 900 കോടി രൂപ മാറ്റി വെച്ചതും വിവാദമായിരുന്നു. ദുരിതകാലത്തെ വിവിധ സംസ്ഥാന സർക്കാരുകളുടെ ധൂർത്തിനെതിരെ ബിജെപി ശക്തമായി രംഗത്ത് വന്നു.
രാജ്യത്തിന്റെ അഭിമാനമായ സെൻട്രൽ വിസ്ത പദ്ധതിയെ അവഹേളിക്കുന്നവർ അനാവശ്യമായി കോടിക്കണക്കിന് രൂപയാണ് പാഴാക്കി കളയുന്നതെന്നും ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും മഹിളാ മോർച്ച നേതാവ് പ്രീതി ഗാന്ധി അഭിപ്രായപ്പെട്ടു.
Discussion about this post