തിരുവനന്തപുരം: ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ ഇന്ന് തിരുവനന്തപുരത്തെത്തും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനായാണ് അമിത്ഷായുടെ സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഇന്ന് രാത്രി പത്തരയോടെ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം നാളെ രാവിലെ 7.45ഓടെ കൊല്ലത്തേക്ക് പോകും. അമൃതപുരിയില്‍ മാതാ അമൃതാനന്ദമയിയുടെ 62ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കും. ഉച്ചതിരിഞ്ഞ് 2.30ന് കൊല്ലം പീരങ്കി മൈതാനിയില്‍ ബി.ജെ.പിയുടെ രാഷ്ട്രീയവിശദീകരണ യോഗത്തിലും അമിത് ഷാ പങ്കെടുക്കും .
തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അണികളെ ആവേശഭരിതരാക്കി കളത്തിലിറക്കാന്‍ സംഘടിപ്പിച്ചിരിക്കുന്ന യോഗത്തില്‍ സംസ്ഥാന നേതാക്കളും പങ്കെടുക്കും. . വിവിധ പിന്നാക്ക സംഘടനകളുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിടാണ് ബിജെപി തയ്യാറെടുക്കുന്നത്. കെ.പി.എം.എസ് അടക്കമുള്ള സംഘടനകളുടെ സജീവ പ്രവര്‍ത്തകരെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിക്കാന്‍ ബി.ജെ.പി ശ്രമമാരംഭിച്ചിട്ടുണ്ട്. ചില ക്രൈസ്തവ സഭാ നേതൃത്വങ്ങളും ബി.ജെ.പിയോട് സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടിലാണ്. അവരുമായും സഹകരണത്തിനുള്ള സാദ്ധ്യത ബി.ജെ.പി തേടുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും തലസ്ഥാനത്തെത്തിക്കാന്‍ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നുണ്ട്.
Discussion about this post