ഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ തിരിച്ചു വരവ് ജൂണില്‍ തുടങ്ങുമെന്ന് നീതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍. ജൂലൈയോടെ തിരിച്ച് വരവിന്റെ വേഗം കൂടുമെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ വേഗം കൂടിയാല്‍ വളര്‍ച്ച അനുമാനം പുനഃപരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വായ്പ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ അനുമാനം സംബന്ധിച്ച് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രസ്താവന നടത്തിയിരുന്നു. ജി.ഡി.പി വളര്‍ച്ച അനുമാനം 10.5 ശതമാനത്തില്‍ നിന്ന് 9.5 ശതമാനമായാണ് ആര്.ബി.ഐ കുറച്ചത്. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് വളര്‍ച്ച അനുമാനം കുറച്ചത്.
Discussion about this post