ഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന് അംഗീകാരം നൽകി ബ്രസീൽ. ബ്രസീലിലെ ആരോഗ്യ നിരീക്ഷണ ഏജൻസിയായ അൻവിസയാണ് കൊവാക്സിന് അംഗീകാരം നൽകിയിരിക്കുന്നത്. ബ്രസീൽ കൊവാക്സിന് അംഗീകാരം നിഷേധിച്ചതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.
ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് കൊവാക്സിൻ നിർമ്മിക്കുന്നത്. പ്രാഥമികഘട്ടത്തിൽ, 40 ലക്ഷം ഡോസ് വാക്സീനാകും ബ്രസീൽ ഇറക്കുമതി ചെയ്യുക. ബ്രസീലിൽ കോവാക്സിന്റെ ക്ലിനിക്കൽ ട്രയൽ നടത്താനും തീരുമാനമായി.
അതേസമയം റഷ്യൻ വാക്സിനായ സ്പുട്നിക്കിനും ബ്രസീലിൽ ഇറക്കുമതിക്ക് അനുമതി ലഭിച്ചു. സ്പുട്നിക്കിക് അനുമതി നൽകുന്ന 67ആം രാജ്യമാണ് ബ്രസീൽ. ഇന്ത്യയിലും സ്പുട്നിക്കിന് അനുമതി ലഭിച്ചിരുന്നു. സ്പുട്നിക് ഇന്ത്യയിൽ നിർമ്മിക്കാനും തീരുമാനമായിരുന്നു.








