ഡല്‍ഹി: കുട്ടികളിലെ വാക്സിന് പരീക്ഷണം പുരോഗമിക്കുന്നു. ഇതിന്‍റെ ഭാഗമായി ഏഴ് പേര്‍ക്ക് കൂടി കോവാക്സിന് ആദ്യ ഡോസ് നല്‍കി. പട്ന എയിംസിലാണ് കുട്ടികള്‍ക്ക് വാക്സിന്റെ ആദ്യ ഡോസ് നല്‍കിയത്.
ജൂണ്‍ മൂന്നിനാണ് ഇവിടെ വാക്സിന് പരീക്ഷണം തുടങ്ങിയത്. ആദ്യ ദിവസം മൂന്ന് പേര്‍ക്കാണ് വാക്സിന് നല്‍കിയത്. രണ്ട് മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികളിലെ വാക്സിന് പരീക്ഷണമാണ് പുരോഗമിക്കുന്നത്.
ആരോഗ്യപരിശോധനക്ക് ശേഷമാണ് കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നത്. ഇത്തരത്തില്‍ 21 കുട്ടികളെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ 12 പേരില്‍ ആന്‍റിബോഡിയുടെ സാന്നിധ്യം കണ്ടെത്തി. ബാക്കിയുള്ള ഒമ്പത് പേരില്‍ ഏഴ് പേര്‍ക്കാണ് കോവാക്സിന്റെ ആദ്യ ഡോസ് നല്‍കിയത്.
പട്ന എയിംസില്‍ ഇതുവരെ 10 കുട്ടികള്‍ക്ക് കോവാക്സിന് ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്. 28 ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ക്ക് രണ്ടാം ഡോസും നല്‍കും. 100 കുട്ടികള്‍ക്കെങ്കിലും വാക്സിന് നല്‍കുകയാണ് ലക്ഷ്യമെന്ന് പട്ന എയിംസ് അധികൃതര്‍ അറിയിച്ചു.
Discussion about this post