തിരുവനന്തപുരം: ജയില്‍ മോചിതരാകുന്ന വിദേശികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കരുതല്‍കേന്ദ്രം സ്ഥാപിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. അനധികൃതമായി രാജ്യത്തു പ്രവേശിക്കുന്ന വിദേശികളേയും ജയില്‍മോചിതരാകുന്ന വിദേശികളേയും പാര്‍പ്പിക്കുന്നതിനായി സംസ്ഥാനത്ത് ഡിറ്റന്‍ഷന്‍ കേന്ദ്രം തുടങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനെയാണ് ശ്രീജിത്ത് പരിഹസിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ സര്‍ക്കാര്‍ തന്നെ പ്രമേയം പാസാക്കുന്നില്ലേയെന്നാണ് ശ്രീജിത്ത് ചോദിക്കുന്നത്.
‘അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികള്‍, വീസ-പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തുടരുന്നവര്‍ എന്നിവര്‍ക്കായി തിരുവനന്തപുരത്ത് ഡിറ്റന്‍ഷന്‍ സെന്റര്‍ വരുന്നു. ആഹാ, നമുക്കെതിരെ നാം തന്നെ പ്രമേയം പാസാക്കുന്നില്ലേ?’- ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ ബിജെപി നേതാവ് സന്ദീപ് വാചസ്പതിയും റിപ്പോര്‍ട്ടിനെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്:
അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികൾ, വീസ-പാസ്പോർട്ട് കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തുടരുന്നവർ എന്നിവർക്കായി തിരുവനന്തപുരത്ത് ഡിറ്റൻഷൻ സെന്റർ വരുന്നു.
ആഹാ, നമുക്കെതിരെ നാം തന്നെ പ്രമേയം പാസാക്കുന്നില്ലേ?
https://www.facebook.com/panickar.sreejith/posts/4157711204248923
Discussion about this post