തിരുവനന്തപുരം: കേരളത്തിലെ സിപിഎം ഒരു തൃണമൂല്‍ ആകുന്നുവെന്ന് പരിഹാസവുമായി ബി.ജെ.പി വക്താവ് എസ് സുരേഷ്. കുടുംബാധിപത്യം മന്ത്രിസഭയില്‍ വരെയെത്തി നില്ക്കുന്നതിനെയാണ് സുരേഷ് പരിഹസിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയെയും താരതമ്യം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
നേതാക്കളുടെ മക്കളെല്ലാം കോര്‍പറേറ്റ് ആണെന്നും അണികള്‍ക്ക് എച്ചില് കഷണമാണ് ലഭിക്കുന്നതെന്നും സുരേഷ് പരിഹസിച്ചു. മമതയുടെ മരുമകന് അഭിഷേക് ബാനർജിയെയും പിണറായി വിജയന്റെ മരുമകന് മുഹമ്മദ് റിയാസിനെയും പരോക്ഷമായി ചൂണ്ടിക്കാട്ടിയായിരുന്നു സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എസ് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മരുമകൻ വാഴും നാട് !
മരുമക്കളോടുള്ള മമത
കുടുംബാധിപത്യം പല വിധം…
മമത പിണറായിയുടെ പാതയിൽ
CPM ഒരു തൃണമൂൽ ആകുന്നു.
മക്കളെല്ലാം കോർപ്പറേറ്റ്….
അണികൾക്ക്…
എച്ചിൽ കക്ഷണം….
നിങ്ങൾക്കീ പാർട്ടിയെക്കുറിച്ച്
ഇന്നു വരെ..ഒന്നും അറിയില്ല…..
https://www.facebook.com/advssuresh/posts/2300055410129018
Discussion about this post