ഡൽഹി: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകാൻ കേന്ദ്ര സർക്കാർ. പദ്ധതി പ്രകാരം 3.61 ലക്ഷം വീടുകൾ നിർമ്മിച്ചു നൽകാനുള്ള 708 പ്രൊപ്പോസലുകൾ സർക്കാർ അംഗീകരിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന സമിതിയുടെ 54ആമത് യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. യോഗത്തിൽ 13 സംസ്ഥാനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.
ഇതോടെ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 112.4 ലക്ഷം വീടുകൾക്ക് രാജ്യത്ത് ആകെ അംഗീകാരം ലഭിച്ചു. പദ്ധതിയുടെ ആകെ ചിലവ് 7.35 ലക്ഷം കോടി രൂപയാണ്.
Discussion about this post