തിരുവനന്തപുരം: മുട്ടിൽ വനം കൊള്ളക്കേസുമായി ബന്ധപ്പെട്ട മരം മുറി നടന്ന സ്ഥലം നാളെ കേന്ദ്ര മന്ത്രി വി മുരളീധരൻ സന്ദർശിക്കും. നാളെ പകല്‍ പതിനൊന്ന് മണിയോടെയാണ് അദ്ദേഹം സന്ദർശനം നടത്തുക. വാഴവറ്റയ്ക്ക് സമീപം മരംമുറിച്ച കോളനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് സന്ദര്‍ശിക്കുക.
മുട്ടിൽ വനം കൊള്ളക്കേസിനെ കേന്ദ്ര സർക്കാർ ഗുരുതരമായാണ് കാണുന്നത്. സംഭവത്തിൽ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം റിപ്പോർട്ട് തേടിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപെടലുകൾ പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തീരുമാനിച്ചിരിക്കുകയാണ്.
അതേസമയം വനം കൊള്ളക്കേസ് പ്രതിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതായി പിടി തോമസ് എം എൽ എ ആരോപിച്ചു. വനം കൊള്ളക്കേസ് പ്രതിക്ക് മുഖ്യമന്ത്രി ഹസ്തദാനം നൽകുന്ന ചിത്രവും അദ്ദേഹം പുറത്ത് വിട്ടു.
Discussion about this post