തൃശൂർ: സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നതിനെതിരെ പരാതിയുമായി ബിജെപി നേതാവും അധ്യാപികയുമായ ഡോക്ടർ ആതിര വി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ അറിവോ സമ്മതമോ കൂടാതെ സാമൂഹിക മാധ്യമങ്ങളിൽ തന്റെ ഫോട്ടോ പങ്ക് വെക്കുകയും അശ്ലീലമായ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ ആദ്യഘട്ടം എന്ന നിലയിൽ പരാതി നൽകിയതായി അധ്യാപിക പറഞ്ഞു.
തൃശൂർ സിറ്റി പൊലീസിനാണ് പരാതി നൽകിയിരിക്കുന്നത്. ദുരുദ്ദേശ്യത്തോടെ കള്ളപ്രചരണം നടത്തി വ്യക്തിഹത്യ നടത്തി തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്ക് ശിക്ഷ ഉറപ്പാക്കാൻ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും കൂടെ നിന്നവർക്ക് നന്ദി അറിയിക്കുന്നതായും ആതിര വി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
തൃശൂർ കോർപ്പറേഷൻ ഒന്നാം വാർഡായ പൂങ്കുന്നം ഡിവിഷനിലെ ബിജെപി കൗൺസിലർ കൂടിയാണ് കേരള വർമ്മ കോളേജ് അസിസ്റ്റന്റ് പ്രൊഫസറായ ഡോക്ടർ വി ആതിര.
Discussion about this post