ഡല്‍ഹി: കോവിഡ് കാലത്ത് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കാത്ത സര്‍ക്കാറാണ് വാതില്‍പ്പടി റേഷനെ കുറിച്ച് സംസാരിക്കുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഡല്‍ഹി സര്‍ക്കാര്‍ റേഷന്‍ മാഫിയയുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാറിന്റെ ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് സംവിധാനം രാജ്യതലസ്ഥാനത്ത് നടപ്പാക്കത്തതെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
‘ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്’ കേന്ദ്ര സര്‍ക്കാറിന്റെ പ്രധാനപ്പെട്ട പദ്ധതിയാണ്. രാജ്യത്തെ 34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് നടപ്പാക്കിയിട്ടുണ്ട്. സബ്സിഡി നല്കി റേഷന്‍ ഷോപ്പുകളിലൂടെ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രതിവര്‍ഷം രണ്ട് ലക്ഷം കോടി രൂപയാണ് ചെലവഴിക്കുന്നത്. പ്രധാന മന്ത്രി ഗരിബ് കല്യാണ്‍ അന്ന യോജനക്ക് കീഴില്‍ പാവപ്പെട്ടവര്‍ക്കെല്ലാം സൗജന്യ റേഷനാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി സര്‍ക്കാര്‍ ആവിഷ്കരിച്ച വാതില്‍പ്പടി റേഷന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിച്ചതിന് പിന്നാലെ ഇത് നടപ്പാക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
Discussion about this post