Tuesday, August 16, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ നല്ലത് കുറഞ്ഞ ഇടവേള; വാക്സീൻ ഡോസുകളുടെ ഇടവേള 8 ആഴ്ച ആക്കാനുള്ള സാധ്യത പരിശോധിച്ച് ഇന്ത്യ

by Brave India Desk
Jun 16, 2021, 08:43 am IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: കോവിഡിനെ പ്രതിരോധിക്കുന്ന വാക്സീനായ കോവിഷീൽഡിന്റെ രണ്ടു ഡോസുകളും തമ്മിലുള്ള ഇടവേള കുറയ്ക്കണോയെന്ന പരിശോധിക്കുകയാണ് ഇന്ത്യ. പ്രായമേറിയവരിലെങ്കിലും ഈ ഇടവേള കുറയ്ക്കാനാണ് സാധ്യതയെന്നാണ് വിദഗ്ധർ പറയുന്നത്. ഇടവേള 8 ആഴ്ചയാക്കി കുറയ്ക്കണമെന്നാണ് വിദഗ്ധാഭിപ്രായം. കാര്യങ്ങളിൽ വ്യക്തത വന്നാൽ കേന്ദ്ര കോവിഡ് വിദഗ്ധ സമിതി (എൻഇജിവിഎസി – നാഷനൽ എക്സ്പേർട്ട് ഗ്രൂപ്പ് ഓൺ വാക്സീൻ അഡ്മിനിസ്ട്രേഷൻ ഫോർ കോവിഡ്–19) ഇക്കാര്യത്തിൽ തീരമാനമെടുക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.

യുകെയിലെ പഠനം മുൻനിർത്തി മേയ് 13നാണ് കോവിഷീൽഡിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള 6 മുതൽ 12 ആഴ്ച വരെയായാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇതിനു മൂന്നു ദിവസങ്ങൾക്കുശേഷം യുകെ 50 വയസ്സിനു മുകളിൽ ഉള്ളവർക്ക് ഈ ഇടവേള എന്നത് 12 ആഴ്ചയിൽനിന്ന് 8 ആഴ്ചയാക്കി കുറച്ചിരുന്നു. വൈറസിന്റെ ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ ഇടവേള കുറയ്ക്കുന്നതാണ് നല്ലതെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്.

Stories you may like

ഇന്ത്യയിൽ ഒരു ഡോസ് വാക്സീൻ പോലും സ്വീകരിക്കാത്തവരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്രം

’15-18 പ്രായക്കാരില്‍ 80 ശതമാനം പേര്‍ക്കും കോവിഡ് ആദ്യ ഡോസ് വാക്സിന്‍ ലഭിച്ചു’; കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ

തിങ്കളാഴ്ച യുകെയിലെ പബ്ലിക് ഹെൽത് ഇംഗ്ലണ്ട് പുറത്തുവിട്ട ഡേറ്റ അനുസരിച്ച് ഓക്സ്ഫഡ് – അസ്ട്രാസെനക വാക്സീന്റെ (കോവിഷീൽഡ് എന്ന പേരിലാണ് ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഈ വാക്സീൻ നിർമിക്കുന്നത്) രണ്ടു ഡോസ് എടുത്തവരിൽ 92% പേരും രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നില്ലെന്നു കണ്ടെത്തിയിരുന്നു. എന്നാൽ ഒരു ഡോസ് മാത്രം എടുത്തവരിൽ 71% പേർ മാത്രമാണ് രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടാത്തത്.

ഇതിനു പിന്നാലെ 40 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ യുകെ തീരുമാനിക്കുകയായിരുന്നു. 8 ആഴ്ചയാക്കി കുറയ്ക്കാനാണ് സാധ്യത. സ്കോട്‌ലൻഡ് മേഖലയിൽ ഇന്നലെ ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം പുറത്തുവന്നിരുന്നു. എന്നാൽ ഇംഗ്ലണ്ട് മേഖലയിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. യുകെയിലെ മുതിർന്ന പൗരന്മാരിൽ 56% പേരും വാക്സീൻ രണ്ടു ഡോസും എടുത്തിട്ടുണ്ട്. 78% പേർ ഒരു ഡോസും സ്വീകരിച്ചിട്ടുണ്ട്.

Tags: Covid vaccineCovishield vaccineC
Share9TweetSendShare

Discussion about this post


Latest stories from this section

കശ്മീരിൽ വീണ്ടും വംശഹത്യ ലക്ഷ്യമിട്ട് ഭീകരവാദികൾ; കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

കശ്മീരിൽ വൻ ദുരന്തം; ഐടിബിപി സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; 6 ജവാന്മാർക്ക് വീരമൃത്യു (വീഡിയോ)

രക്ഷാബന്ധൻ മഹോത്സവം:സ്ത്രീകൾക്ക് 48 മണിക്കൂർ സൌജന്യ ബസ് യാത്ര, പ്രഖ്യാപനവുമായി യോഗി സർക്കാർ

വീട്ടിലെ റെ​യ്ഡിന് പിന്നാലെ സ​ഞ്ജ​യ് റാ​വ​ത്ത് ഇ​ഡി കസ്റ്റഡിയിൽ

Next Post

സിബിഎസ്ഇ 12ാം ക്ലാസ് മൂല്യനിർണ്ണയം 30:30:40 എന്ന അനുപാതത്തിൽ; ശുപാർശ നാളെ സുപ്രീം കോടതിയിൽ

Latest News

കശ്മീരിൽ വീണ്ടും വംശഹത്യ ലക്ഷ്യമിട്ട് ഭീകരവാദികൾ; കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

കശ്മീരിൽ വൻ ദുരന്തം; ഐടിബിപി സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; 6 ജവാന്മാർക്ക് വീരമൃത്യു (വീഡിയോ)

‘എകെജി സെന്ററിൽ പടക്കമെറിഞ്ഞത് കോൺഗ്രസ് ആണെന്ന് പ്രചരിപ്പിച്ചവരാണ് സിപിഎമ്മുകാർ‘: പാലക്കാട് കൊലപാതകത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് വി ഡി സതീശൻ

കിഫ്ബിയിൽ കുരുങ്ങി തോമസ് ഐസക്ക്; ഇഡി അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

‘ പകൽ ഉറങ്ങും, രാത്രിയിൽ ഉണരും,വീട്ടുകാരോട് സംസാരിക്കാറില്ല’: ലബനിൽ പോയ ശേഷമാണ് മകൻറെ സ്വഭാവം മാറിയതെന്ന്  ഹാദി മേതറിൻറെ അമ്മ

‘പാക് അധീന കശ്മീർ ആസാദ് കശ്മീർ’, ഇന്ത്യൻ സൈന്യം ഉള്ളതിനാൽ കശ്മീരിലെ ജനങ്ങൾ ചിരിക്കാൻ മറന്നുപോയെന്നും കെ.ടി ജലീൽ

രക്ഷാബന്ധൻ മഹോത്സവം:സ്ത്രീകൾക്ക് 48 മണിക്കൂർ സൌജന്യ ബസ് യാത്ര, പ്രഖ്യാപനവുമായി യോഗി സർക്കാർ

‘ആ ഭീകരൻ ഇനി ഭൂമിയിലില്ല’ : അൽ-ഖ്വയ്ദ തലവനെ വധിച്ച് അമേരിക്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies