ഡല്‍ഹി: കോവാക്സീന് നിര്‍മാണത്തില്‍ കന്നുകാലികളുടെ രക്തം ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ട പ്രചാരണങ്ങള്‍ക്ക് ക്യത്യമായ മറുപടി നല്കി രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. പോളിയോ, ഇന്‍ഫ്ലുവന്‍സ, റേബീസ് എന്നിവയ്ക്കുള്ള വാക്സീനുകളും നിര്‍മ്മിക്കുന്ന രീതിയില്‍ തന്നെയാണ് കോവാക്സീനും നിര്‍മ്മിക്കുന്നതെന്ന് ശ്രീജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
വൈറസിനെ വികസിപ്പിക്കാന്‍ വിറോ കോശങ്ങള്‍ ആവശ്യമാണെന്നും ഇത്തരം കോശങ്ങള്‍ വളര്‍ത്താന്‍ വേണ്ടിയാണ് കന്നുകാലി സിറം ഉപയോഗിക്കുന്നതെന്നും ശ്രീജിത്ത് വ്യക്തമാക്കുന്നു.
രക്തം ഉപയോഗിക്കുന്നുണ്ടെന്ന ഈ വിവരം ജനങ്ങളെ മുന്‍കൂട്ടി അറിയിക്കേണ്ടതായിരുന്നുവെന്നുള്ള കോണ്‍ഗ്രസ് വക്താവ് ഗൗരവ് പാന്ധി ട്വിറ്ററിലൂടെ നടത്തിയ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പാണ്ഡിയുടെ പ്രസ്താവനയ്ക്കെതിരെ കേന്ദ്ര സര്‍ക്കാരും ഭാരത് ബയോടെക്കും നേരിട്ട് രംഗത്തെത്തിയിരുന്നു
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കോവാക്സീനില്‍ കന്നുകാലി സിറം ഉപയോഗിക്കുന്നത്രേ! കോവാക്സീന് നിര്‍മ്മാണത്തിന് നിര്‍വീര്യമായ കൊറോണ വൈറസിനെ ആവശ്യമുണ്ട്. വൈറസിനെ വികസിപ്പിക്കാന്‍ വിറോ കോശങ്ങള്‍ വേണം. കോശങ്ങള്‍ വളര്‍ത്താന്‍ വേണ്ടി കന്നുകാലി സിറം ഉപയോഗിക്കും. മതിയായ വളര്‍ച്ചയെത്തിയ കോശങ്ങളില്‍ നിന്നും വെള്ളവും രാസവസ്തുക്കളും ഉപയോഗിച്ച് കന്നുകാലി സിറം പൂര്‍ണ്ണമായി നീക്കം ചെയ്യും. അങ്ങനെയുള്ള കോശങ്ങളിലേക്കാണ് കൊറോണ വൈറസിനെ കുത്തിവക്കുന്നത്. ഇവയില്‍ വളര്‍ച്ച പ്രാപിക്കുന്ന വൈറസിനെ നിര്‍ജീവമാക്കിയ ശേഷം വാക്സീനില്‍ ഉപയോഗിക്കും. ഇതേ രീതിയിലാണ് പോളിയോ, ഇന്‍ഫ്ലുവന്‍സ, റേബീസ് എന്നിവയ്ക്കുള്ള വാക്സീനുകളും നിര്‍മ്മിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍, കോവാക്സീനില്‍ കന്നുകാലി സിറം തീരെയില്ല. ഉണ്ടെന്നു പറയുന്നത് ഓംലറ്റില്‍ അതുണ്ടാക്കാന്‍ ഉപയോഗിച്ച അടുപ്പ് ഉണ്ടെന്ന് പറയുന്നതിനു തുല്യമാണ്!
Discussion about this post