ഗാസിയാബാദ്: മുസ്ലീം വയോധികനെ മര്‍ദ്ദിച്ച സംഭവം തെറ്റായി പ്രചരിപ്പിച്ച സംഭവത്തില്‍ ട്വിറ്ററിന് നോട്ടീസ് അയച്ച് ഗാസിയാബാദ് പോലീസ്. ട്വിറ്റര്‍ ഇന്ത്യയുടെ എംഡി ലോണി ഏഴു ദിവസത്തിനകം പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ജയ് ശ്രീറാം വിളിക്കാത്തതിന് വൃദ്ധനെ മര്‍ദ്ദിച്ചുവെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കളും മറ്റുള്ളവരും ട്വിറ്ററില്‍ പ്രചരിച്ചിരുന്നത്.
ഒരു കൂട്ടം ആളുകള്‍ വൃദ്ധനെ അടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. മതവികാരം ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്വീറ്റുകളുണ്ടായതെന്നും പോലീസ് പറയുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വയോധികന് വിട്ട മന്ത്ര ചരട് ഫലം ചെയ്തില്ലെന്നാരോപിച്ചാണ് മുസ്ളീം യുവാക്കളുള്‍പ്പെടെ ഇയാളെ മര്‍ദ്ദിച്ചത്.
ഇതിനെ വര്‍ഗീയമായ തരത്തില്‍ പ്രചരിപ്പിച്ചതിനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും സ്വര ഭാസ്കര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒവൈസിക്കുമെതിരെ കേസ് എടുത്തത്.
Discussion about this post