ഡല്‍ഹി: ഇന്ത്യയിലെ കോവിഡ് മൂന്നാംതരംഗം ഉടനെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. മൂന്നാമത്തെ കോവിഡ് തരംഗം ഒഴിവാക്കാനോ പിടിച്ചു നിര്‍ത്താനോ സാധിക്കില്ലെന്നും അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ ഇത് രാജ്യത്ത് എത്തുമെന്ന് എയിംസ് മേധാവി പറഞ്ഞു. രാജ്യത്തെ പ്രധാന വെല്ലുവിളി ഇത്ര വിലയ ജനസംഖ്യയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയെന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ അണ്‍ലോക്കുചെയ്യാന്‍ തുടങ്ങിയപ്പോള്‍ കോവിഡ് സാഹചര്യത്തിന് അനുയോജ്യമായ പെരുമാറ്റല്ല ജനങ്ങളില്‍ നിന്നുണ്ടാകുന്നത്. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗങ്ങള്‍ക്കിടയില്‍ സംഭവിച്ചതില്‍ നിന്ന് ജനങ്ങള്‍ ഒന്നും പഠിച്ചതായി തോന്നുന്നില്ല. വീണ്ടും ജനക്കൂട്ടം വര്‍ദ്ധിക്കുന്നു , ആളുകള്‍ ഒത്തുകൂടുന്നു. കേസുകളുടെ എണ്ണം ദേശീയ തലത്തില്‍ ഉയരാന്‍ കുറച്ച് സമയമെടുക്കും, പക്ഷേ മൂന്നാം തരംഗം അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ സംഭവിക്കാം, കുറച്ച് സമയമെടുക്കും, ”ഡോക്ടര്‍ ഗുലേറിയ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
Discussion about this post