കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് സെന്‍ട്രല്‍ യൂറോപ്യന്‍ സര്‍വകലാശാല ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര പുരസ്കാരമായ ഈ വര്‍ഷത്തെ ഓപ്പണ്‍ സൊസൈറ്റി പ്രൈസ് ലഭിച്ചു . യു.എന്‍ സെക്രട്ടറി ജനറലായിരുന്ന കോഫി അന്നന്, തത്വചിന്തകന്‍ കാള്‍ പോപ്പര്‍ എന്നിവരെപ്പോലെയുളളവര്ക്ക് ലഭിച്ചിട്ടുളള പുരസ്കാരമാണിത്.
കേരളത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച മാതൃകയായി പ്രവര്‍ത്തിച്ചതായും പൊതുപ്രവര്‍ത്തനത്തില്‍ യുവതികള്‍ക്ക് മാതൃകയാണ് കെ.കെ ശൈലജയെന്നും പുരസ്കാര ജൂറി അറിയിച്ചു.
വലിയ പ്രതിസന്ധികള്‍ ലോകമാകെ നേരിടുമ്പോള്‍ നേതൃസ്ഥാനത്തേക്ക് കൂടുതല്‍ പേര് കടന്നു വരട്ടെയെന്ന് ഓണ്‍ലൈന്‍ ചടങ്ങില്‍ പുരസ്കാരം സ്വീകരിച്ചുകൊണ്ട് കെ.കെ ശൈലജ പറഞ്ഞു.
മുന്‍പ് കൊവിഡ് ഒന്നാംഘട്ട വ്യാപനം ഫലപ്രദമായി പിടിച്ചു നിര്‍ത്താനുളള ശ്രമങ്ങള്‍ നടത്തിയതിന് ആരോഗ്യമന്ത്രിയായിരിക്കെ കെ.കെ ശൈലജയെ 2020 ജൂണ്‍ 23ന് ഐക്യരാഷ്ട്രസഭ അനുമോദിച്ചിരുന്നു. കൊവിഡ് കാലത്ത് മികച്ച ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കിയതിന് ബ്രിട്ടണില്‍ പ്രോസ്പെക്ട് മാഗസീനും ശൈലജയെ തിരഞ്ഞെടുത്തിരുന്നു.
Discussion about this post