ഛത്തീസ്ഘട്ട് : ബസ്തർ ജില്ലയിലെ ചന്ദമേത-പ്യാർബട്ടിൽ വെള്ളിയാഴ്ച ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഒരു സ്ത്രീ നക്സൽ കേഡറിന്റെ മൃതദേഹവും, ആയുധങ്ങളും കണ്ടെടുത്തു.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) ദർഭ ഡിവിഷനു കീഴിലുള്ള പിഎൽജിഎ പ്ലാറ്റൂൺ നമ്പർ 24 അംഗമായ മംഗ്ലി വിഭാഗത്തിൽ പെട്ട കേഡർ ആണ് ആ സ്ത്രീയെന്ന് ബസ്തർ ഐ ജി പി സുന്ദരാജ് പറഞ്ഞു. നക്സലുകളുടെ കാംഗർഗട്ടി-കറ്റെകല്യാൻ ഏരിയാ കമ്മിറ്റിയിൽ ഡിവിസി അംഗങ്ങളെ സംരക്ഷിക്കുക എന്ന ദൗത്യമാണ് അവർ നിർവഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ കെ 47 അടക്കമുള്ള ആയുധങ്ങളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്
Discussion about this post