Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

റാന്നിയില്‍ കാറിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

by Brave India Desk
Jun 21, 2021, 07:37 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പത്തനംതിട്ട: കാറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരി റാന്നി പേട്ട മാവേലി സ്റ്റോറിലെ താത്ക്കാലിക ജീവനക്കാരി ചാലാപ്പള്ളി പുലിയുറുമ്പിൽ വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ പി എസ് മിനികുമാരി (49) അപകടത്തില്‍ മരിച്ച സംഭവത്തിലാണ് എ എസ് ആ ആയ വിനോദ് പി മധു അറസ്റ്റിലായത്. വിനോദ് ഓടിച്ച കാറിടിച്ചാണ് മിനികുമാരി മരിച്ചതെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടോടെ പേട്ടയിലെ മാവേലി സ്റ്റോറിലെ താല്‍ക്കാലിക ജീവനക്കാരിയായ മിനി കുമാരി ജോലി കഴിഞ്ഞു മടങ്ങവെയാണ് വിനോദ് ഓടിച്ചിരുന്ന കാറിടിച്ചത്. വീടിന് അടുത്തുള്ള എസ് ബി ഐ ജീവനക്കാരിക്കൊപ്പമാണ് മിനികുമാരി യാത്ര ചെയ്തിരുന്നത്. സ്‌കൂട്ടറിന്റെ പിന്നിലിരുന്ന മിനികുമാരി റോഡില്‍ തലയിടിച്ചു വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. അപകടത്തില്‍ എസ് ബി ഐ ജീവനക്കാരിക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

Stories you may like

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇടിച്ചിട്ട ശേഷം അമിത വേഗത്തില്‍ നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ ആദ്യം പൊലീസിന് സാധിച്ചിരുന്നില്ല. അപകടം നടന്നതിന് സമീപത്തെ ചില സ്ഥാപനങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് വിനോദിന്‍റെ കാര്‍ ആണ് അപകടമുണ്ടാക്കിയതെന്ന സംശയം പൊലീസ് ഉദ്യോഗസ്ഥരില്‍ ഉയര്‍ന്നത്. ഉടന്‍ തന്നെ പൊലീസ് സംഘം വിനോദിന്‍റെ വീട്ടില്‍ എത്തിയെങ്കിലും കാര്‍ അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ ശനിയാഴ്ച രാവിലെ വിനോദ് അപകട വിവരം സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. അന്നു തന്നെ കാര്‍ കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. ശാസ്ത്രീയ പരിശോധനയ്ക്കൊടുവില്‍ അപകടം ഉണ്ടാക്കിയത് വിനോദിന്‍റെ കാര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചു.

ഇന്ന് രാവിലെയാണ് വിനോദ് പി മധുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഇന്‍സ്‌പെക്ടര്‍ ജി ബി മുകേഷ് അറിയിച്ചു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്ത വിനോദിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരിശോധിച്ച ശേഷം കാര്‍ നാളെ കോടതിയില്‍ ഹാജരാക്കും. പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

Tags: road accidentpolice officer arrested
Share17TweetSendShare

Latest stories from this section

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

ഷാഫി പറമ്പിലിന്റെയും വികെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ; കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ വെളിപ്പെടുത്തൽ

ഷാഫി പറമ്പിലിന്റെയും വികെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ; കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ വെളിപ്പെടുത്തൽ

Discussion about this post

Latest News

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies