ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ മുന്നാം മുന്നണി രൂപീകരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കില്ലെന്ന് കാട്ടി രാഷ്ട്രീയ നിരീക്ഷകൻ പ്രശാന്ത് കിഷോർ യോഗത്തിൽ നിന്നും പിന്മാറി. ഇന്ന് ഡൽഹിയിൽ ശരദ് പവാറിന്റെ വസതിയില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ന് വൈകീട്ട് നാല് മണിക്കാണ് പവാറിന്റെ വീട്ടിലെ യോഗം. യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ മഞ്ചാണ് യോഗം സംഘടിപ്പിക്കുന്നത്. സിപിഎം, സിപിഐ ഉൾപ്പെടെയുള്ള പാർട്ടികൾക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്.
അതേസമയം പ്രശാന്ത് കിഷോര്‍ തിങ്കളാഴ്ച ശരദ് പവാറുമായി ചര്‍ച്ച നടത്തിയിരുന്നു. എൻസിപി ബിജെപിയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങളും രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണ്. അതിനിടെ എന്‍സിപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗവും പവാറിന്റെ വസതിയില്‍ ഇന്ന് ചേരുന്നുണ്ട്.
Discussion about this post