മലയാളിയുടെ ഏകപക്ഷീയമായ സ്ത്രീപക്ഷ ചിന്തകളെ നിശിതമായി വിമർശിച്ച് സംവാദകൻ ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്. വിസ്മയയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സിനിമയും ‘മനുസ്മൃതി’യുമായി ബന്ധപ്പെടുത്തി നടത്തുന്ന ചർച്ചകളെയാണ് ശ്രീജിത്ത് പണിക്കർ പരിഹസിക്കുന്നത്.
ഒരു ശതമാനം ഹിന്ദുക്കൾ പോലും മനുസ്മൃതി കണ്ടിട്ടു കൂടി ഉണ്ടാവില്ല. സ്ത്രീകൾക്ക് ഭർത്താവിനെ തിരഞ്ഞെടുക്കാനുള്ള സ്വയംവരം നിലനിന്നതിനെ പുരോഗമനമായി ഇക്കൂട്ടർ അംഗീകരിച്ചിട്ടില്ല. സ്ത്രീയ്ക്ക് യാതൊരു അധികാരവുമില്ലാത്ത, തികച്ചും ഏകപക്ഷീയ പുരുഷമേധാവിത്വ രീതിയായ മുത്തലാക്ക് നിരോധിച്ചതിനെ എതിർക്കുകയും ചെയ്യും. തിരഞ്ഞെടുപ്പ് പോസ്റ്ററിൽ സ്ത്രീ സ്ഥാനാർത്ഥികൾക്കു പകരം ഭർത്താക്കന്മാരുടെ ചിത്രം അടിച്ചുവരുന്നത് ഇക്കൂട്ടർ കണ്ടിട്ടേയില്ല. വല്ലാത്തജാതി പുരോഗമനമാണ്. ശ്രീജിത്ത് പണിക്കർ പറയുന്നു.
‘ന സ്ത്രീ സ്വാതന്ത്ര്യമർഹതി’ എന്ന വരി മാത്രമേ ഇക്കൂട്ടരുടെ കണ്ണിൽ പിടിക്കൂ. കൗമാരത്തിൽ പിതാവും യൗവനത്തിൽ ഭർത്താവും വാർധക്യത്തിൽ പുത്രനും സ്ത്രീയെ സംരക്ഷിക്കാൻ വേണമെന്ന് പറഞ്ഞതൊന്നും ഇവർക്ക് കാണാൻ കഴിയില്ലെന്നും ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാട്ടുന്നു.
നിമിഷയെ തീവ്രവാദി സംഘത്തിൽ എത്തിച്ചത് മനുസ്മൃതിയാണോ എന്നും ശ്രീജിത്ത് പണിക്കർ ചോദിക്കുന്നു.
https://www.facebook.com/panickar.sreejith/posts/4204048382948538











