തൃശൂർ: പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞതിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് ഒന്നരമാസത്തെ ഇടവേളക്ക് ശേഷം നാളെ വീണ്ടും ഗുരുവായൂർ ക്ഷേത്രം തുറക്കാൻ തീരുമാനമായി. കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
ഒരു ദിവസം 300 പേർക്കായിരിക്കും പ്രവേശനമുണ്ടായിരിക്കുക. ഒരേ സമയം15 പേർക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാനാകുക. വിവാഹങ്ങൾക്കും നാളെ മുതൽ അനുമതിയുണ്ടായിരിക്കും. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഓൺ ലൈൻ ബുക്കിംഗിലൂടെയായിരിക്കുമെന്നും അറിയിപ്പുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി പതിനാറിൽ കുറഞ്ഞ സ്ഥലങ്ങളിൽ ഉപാധികളോടെ ആരാധനാലയങ്ങൾ തുറക്കാമെന്ന് ഇന്നലെയാണ് തീരുമാനിച്ചത്. കർശനമായും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post