ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയിലെ തംഗ്ധര്‍ മേഖലയില്‍ നിന്നും ഉച്ചയോടെയാണ് വന്‍ ആയുധ ശേഖരവും, ലഹരി വസ്തുക്കളും പിടികൂടിയത്.
കുപ്വാര പോലീസും ബിഎസ്എഫ് 87 ബറ്റാലിയനും രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തിയ പട്രോളിംഗിനിടെയായിരുന്നു ആയുധങ്ങള്‍ കണ്ടെടുത്തത്.
എകെ 47 തോക്കുകള്‍, ഗ്രനേഡുകള്‍, സ്ഫോടക വസ്തുക്കള്‍, ആറ് പാക്കറ്റ് ഹെറോയിന്‍ എന്നിവയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ക്ക് 30 കോടി രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
Discussion about this post