ഡൽഹി: ലോകത്ത് ഭീതി പരത്തി വ്യാപിക്കുന്ന കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ ഇന്ത്യൻ വാക്സിനുകൾ ഫലപ്രദമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ പന്ത്രണ്ട് രാജ്യങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ 48 കേസുകൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയാണ്. ഇന്ത്യയിൽ സജീവ കേസുകളുടെ എണ്ണത്തിൽ 83 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.6 ശതമാനത്തിൽ നിന്നും 3.1 ശതമാനമായി കുറഞ്ഞതായും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഗർഭിണികളായ സ്ത്രീകൾക്കും വാക്സിൻ നൽകാവുന്നതാണ്. ഇത് സംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡെൽറ്റക്ക് പുറമെ ആൽഫ, ബീറ്റ, ഗാമ വകഭേദങ്ങൾക്കെതിരെയും വാക്സിനുകൾ ഫലപ്രദമാണെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
Leave a Comment