ഡല്‍ഹി: ജോണ്സണ് ആന്റ് ജോണ്സണ് (ജെ.ആന്റ് ജെ) വാക്സിന് അടുത്ത മാസം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തേക്കും. മറ്റ് വാക്സിനുകള്‍ രണ്ട് ഡോസ് എടുക്കേണ്ടി വരുമ്പോള്‍ ജെ ആന്റ് ജെ ഒറ്റ ഡോസ് മതി. ഈ മാസം അവസാനത്തോടെ നടപടികള്‍ പൂര്‍ത്തിയാകും.
അമേരിക്കന്‍ കമ്പനിയായ ജോണ്സണ് ആന്‍ഡ് ജോണ്സണ് വികസിപ്പിച്ച കോവിഡ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിരുന്നു. അടിയന്തര ഉപയോഗത്തിന് അംഗീകാരം ലഭിച്ചതാടെയാണ് ജോണ്‍സണിന്റെ കോവിഡ് വാക്സിന് കോവാക്സ് പദ്ധതിയിലടക്കം ഉള്‍പ്പെടുത്തിയത്.
അതേസമയം വളരെ കുറഞ്ഞ അളവിലെ വാക്സിനുകള്‍ എത്തുകയുള്ളുവെന്നാണ് വിവരം. ഒരു ഡോസിന്റെ വില 25 ഡോളര്‍ അതായത് എകദേശം 1800 ലേറെ രൂപ വരുമെന്നാണ് വിവരം.
ഫൈസര്‍ – ബയോടെക്ക്, ആസ്ട്രസെനക എന്നീ കമ്പനികളുടെ വാക്സിനുകള്‍ക്ക് ശേഷം അംഗീകാരം നേടുന്ന വാക്സിനാണ് ജോണ്സണ് ആന്‍ഡ് ജോണ്‍സണിന്റേത്. നേരത്തെ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും വാക്സിന് അംഗീകാരം നല്‍കിയിരുന്നു.
Discussion about this post