Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Video

കാബിനറ്റ് പദവിയോടെ മലയാളി പൂജിക്കുന്ന ബദരീനാഥ്; ഭാരതത്തിലെ ഏറ്റവും വലിയ ഹൈന്ദവ വിഷ്ണു തീർത്ഥാടന കേന്ദ്രത്തിന്റെ വിശേഷങ്ങളിലൂടെ (വീഡിയോ)

by Brave India Desk
Jun 27, 2021, 03:03 pm IST
in Video
Share on FacebookTweetWhatsAppTelegram

ഹിമാലയസാനുക്കളില പാതയോരങ്ങളിലൂടെ ഒരു യാത്ര. മഞ്ഞിന്റെ കമ്പിളി പുതച്ച് കിടക്കുന്ന , വിഷ്ണു ഭഗവാന്റെ രണ്ടാം വൈകുണ്ഡമെന്ന് അറിയപ്പെടുന്ന ബദരിനാഥിലേക്ക് . കാലാവസ്ഥയിൽ മാറ്റം വരുന്നതിനനുസരിച്ച് ആചാരങ്ങളിലും മാറ്റങ്ങൾ വരുത്തുന്ന ക്ഷേത്രമാണിത് .ശൈത്യകാലത്ത് നട അടച്ചിടുമ്പോൾ ഭഗവാനെ പോലും കമ്പിളി പുതപ്പിക്കുന്ന ക്ഷേത്രം .

ഭാരതത്തിലെ ഏറ്റവും വലിയ ഹൈന്ദവ വിഷ്ണു തീർത്ഥടനകേന്ദ്രമാണ് ഉത്തരാഖണ്ഡിലെ ബദരിനാഥ്‌ ക്ഷേത്രം. സമുദ്രനിരപ്പിൽ നിന്നും 10826 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വർഷത്തിൽ ആറ് മാസമാണ് തുറക്കുക. ഹിമാലയത്തിലെ കാലാവസ്ഥ കണക്കിലെടുത്താണ് ഇങ്ങനെ ഒരു ആറ് മാസകണക്ക്. ഏപ്രിൽ മാസാവസാനം മുതൽ നവംബർ മാസം ആദ്യം വരെയാണ്  ക്ഷേത്രത്തിൽ സന്ദർശകരെ അനുവദിക്കുന്നത്. അക്ഷയ തൃതീയ നാളിലെ വൈകുന്നേരത്തെ പ്രത്യേക പൂജയ്ക്ക് ശേഷം അമ്പലം അടയ്ക്കുകയും വിജയദശമി നാളിൽ തുറക്കുകയും ചെയ്യുന്നു.

Stories you may like

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

ബദരിനാഥ് ക്ഷേത്രത്തിലെ പ്രധാന പൂജാരി കണ്ണൂർ പയ്യന്നൂർ ചെറുതാഴം വടക്കെ ചന്ദ്രമന ഇല്ലത്തെ ഈശ്വരൻ നമ്പൂതിരിപ്പാടാണ് . ബദരിനാഥിൽ അദ്ദേഹം റാവൽജി എന്നാണ് അറിയപ്പെടുന്നത് . റാവൽ എന്നത് അദ്ദേഹത്തിന് സംസ്ഥാനം നൽകുന്ന പദവിയാണ് . ബദരീനാഥിലെ റാവൽജിക്ക് ഉത്തരാഖണ്ഡ് സർക്കാർ കാബിനറ്റ് പദവിയാണ് നൽകുന്നത് . 25 വർഷം ഈശ്വരപ്രസാദിന്റെ മുത്തച്ഛനായിരുന്നു ഇവിടുത്തെ പൂജാരി .

രാത്രി മൈനസ് 2 ഡിഗ്രിവരെ തണുപ്പാണ്. പകൽ 7 ഡിഗ്രിയും. 5.30നു അഭിഷേകത്തോടെ തുടങ്ങും.8.15വരെ പൂജകളാണ്. പൂർണ അലങ്കാരത്തോടെയാണു പൂജകൾ നടത്തുന്നത്. വൈകീട്ടു തുറന്നാൽ അത്താഴ പൂജയ്ക്കു ശേഷം രാത്രി 8ന് അടയ്ക്കും. സന്ധ്യയ്ക്കു പൂർണ അലങ്കാരത്തോടെ ദീപാരാധനയുണ്ട്. രാജ്യത്തിന്റെ അതിർത്തി തൊട്ടടുത്തായതിനാൽ പട്ടാളക്കാരും കൂടുതലായി വരാറുണ്ട് ബദരീനാഥനെ ദർശിക്കാൻ.

ഐതിഹ്യങ്ങളനുസരിച്ച് ദേവന്മാരാണ് ഇവിടെയുള്ള രൂപങ്ങൾ സ്ഥാപിച്ചതെന്നാണ് പറയപ്പെടുന്നത്. മറ്റുമതങ്ങളുടെ ആധിപത്യം വന്നതോടെ വിഗ്രഹം നദിയിലേക്ക് എറിയപ്പെടുകയും പിന്നീട് ആദി ശങ്കരാചാര്യർക്ക് അളകനന്ദ നദിയിൽ നിന്ന് ഇത് ലഭിക്കുകയും ചെയ്തുവെന്നും അദ്ദേഹമാണ് പ്രതിഷ്ഠ നടത്തിയതെന്നും പറയുന്നു. അദ്ദേഹം തന്നെയാണ് ഇവിടെ മലയാളികളായ പൂജാരിമാർ വേണമെന്ന് തീരുമാനിച്ചതും. ക്ഷേത്ര ഉത്ഭകാലം മുതൽ അത് തുടരുന്നു.

വിഷ്ണുവിന്റെ അവതാരമായ നർ-നാരായണൻ തപസ്സ് ചെയ്തത് ഇവിടെയാണ്. കുരുവില്ലാത്ത നെല്ലി മരക്കാടിന് സമീപമാണ് അദ്ദേഹം തപസ്സനുഷ്ഠിച്ചത്. നർ-നാരായണനെ മഴയിലും വെയിലും എൽക്കാതിരിക്കാൻ ലക്ഷ്മി ദേവി ഒരു മരമായി ആവരണം ചെയ്തു. ദേവിയുടെ പേരിന് ശേഷം അദ്ദേഹത്തിന്റെ പേരും കൂടി ചേർന്ന് ബദരി -നാഥ്‌ എന്ന പേര് ഉണ്ടാവുകയും ചെയ്തു.

ഹിന്ദു മതവിശ്വാസികളുടെയിടയില്‍ ഏറ്റവുമധികം പ്രചാരം ലഭിച്ച തീര്‍ഥയാത്രകളിലൊന്നാണ് ചാര്‍ ദാം യാത്ര. ദൈവങ്ങള്‍ വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന നാല് സ്ഥലങ്ങളിലൂടെയുള്ള കഠിനമായ തീര്‍ഥാടനമാണിത്.

അതിൽ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് ബദരിനാഥ് ക്ഷേത്രം. ബദ്രിനാഥ്, ദ്വാരക, പുരി, രാമേശ്വരം എന്നീ നാലു സ്ഥലങ്ങളാണ് ചാര്‍ ദാമുകള്‍ എന്നറിയപ്പെടുന്നത്.ഈ പുണ്യസ്ഥലങ്ങളിലൂടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരിക്കണമെന്നാണ് ഓരോ ഹൈന്ദവ വിശ്വാസിയുടെയും ജീവിത ലക്ഷ്യം. ഹിമാലയത്തിലെ മഞ്ഞു മലകൾക്കിടയിൽ, പർവ്വതങ്ങൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ഏക ചാർ ദാം തീർഥാ‌ടന കേന്ദ്രമെന്നും ബദ്രിനാഥ് അറിയപ്പെടുന്നു

ചുറ്റും മലകൾ കാവൽ നിൽക്കുന്ന ഈ ഹിമാലയ ഭൂമിയിൽ ഭഗവൽ സന്നിധിയിലേക്ക് ഒരു യാത്ര , ഒരു ജന്മത്തിന്റെ എല്ലാ പാപക്കറകളും കഴുകി മാറ്റുന്ന പുണ്യയാത്ര . ആരും കൊതിക്കുന്നതാണിത്.

https://www.youtube.com/watch?v=m06a9rFeZyM

Tags: videoBadrinath
Share4TweetSendShare

Latest stories from this section

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

കുതിരകൾക്ക് പാമ്പിൻ വിഷം കുത്തിവയ്ക്കുന്നത് എന്തിനാണ്?; കാരണം നിങ്ങളെ ഞെട്ടിക്കും

കുതിരകൾക്ക് പാമ്പിൻ വിഷം കുത്തിവയ്ക്കുന്നത് എന്തിനാണ്?; കാരണം നിങ്ങളെ ഞെട്ടിക്കും

സൗജന്യമായി തയ്യൽ പഠിപ്പിച്ചത് അരലക്ഷം പേരെ; പെൺ‌ ജീവിതങ്ങൾക്ക് വെളിച്ചമായി ഹരീഷ് മാഷ്

സൗജന്യമായി തയ്യൽ പഠിപ്പിച്ചത് അരലക്ഷം പേരെ; പെൺ‌ ജീവിതങ്ങൾക്ക് വെളിച്ചമായി ഹരീഷ് മാഷ്

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies