ഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും പുതിയ മിസൈലായ അഗ്നി പിയുടെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡി ആര് ഡി ഒ അറിയിച്ചു. ഒഡീഷ തീരത്ത് നടത്തിയ പരീക്ഷണ വിക്ഷേപണത്തിന്റെ ഓരോ ഘട്ടവും അത്യാധുനിക കാമറകള്‍ വച്ച് നിരീക്ഷിച്ചതായും നേരത്തെ നിശ്ചയിച്ചുറപ്പിച്ചിരുന്ന എല്ലാ ലക്ഷ്യങ്ങളും മിസൈല്‍ പൂര്‍ത്തീകരിച്ചുവെന്നും ഡി ആര് ഡി ഒ അധികൃതര്‍ പറഞ്ഞു.
ഏറ്റവും പുതിയ തലമുറയില്‍പെട്ട ബാലിസ്റ്റിക് മിസൈലായ അഗ്നി പിക്ക് 1000 കിലോമീറ്റര്‍ മുതല്‍ 2000 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനാകും.
അഗ്നി 3 മിസൈലിന്റെ പകുതി മാത്രം ഭാരമുള്ള അഗ്നി പി റോഡില്‍ നിന്നും റെയിലില്‍ നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. ഇതിന്റെ നിര്‍മാണ പ്രത്യേകതകള്‍ കാരണം മറ്റ് മിസൈലുകളെ അപേക്ഷിച്ച് കൂടുതല്‍ നാള് സൂക്ഷിച്ചു വയ്ക്കാനും രാജ്യത്തിന്റെ ഏതു ഭാഗത്തേക്കും വളരെ എളുപ്പം കൊണ്ടുപോകാനും സാധിക്കും. പ്രധാനമായും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ശത്രു രാജ്യങ്ങളുടെ പടക്കപ്പലുകള്‍ക്കു നേരെ ആയിരിക്കും അഗ്നി പി പ്രയോഗിക്കുക എന്ന് അറിയുന്നു. ഇന്ത്യന്‍ മഹാസമുദ്രം ലക്ഷ്യമിട്ട് ചൈന പുത്തന്‍ പദ്ധതികള്‍ മെനയുമ്പോള്‍, അഗ്നി പിയുടെ പരീക്ഷണ വിജയം ഇന്ത്യയ്ക്ക് ഈ പ്രദേശത്തെ മേധാവിത്വം കൂട്ടാന്‍ സഹായിക്കും.
Discussion about this post