ഡൽഹി: ജമ്മു ഡ്രോൺ ആക്രമണ കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻ ഐ എക്ക് കൈമാറി. ജൂൺ 27ന് ഇരട്ട സ്ഫോടനമുണ്ടായ ശേഷം ജമ്മു കശ്മീർ പൊലീസിനും എൻ എസ് ജിക്കും ഒപ്പം എൻ ഐ എയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. കേസിൽ ഇന്ന് തന്നെ എൻ ഐ എ എഫ് ഐ ആർ രജിസ്റ്റർ ചെയ്തേക്കും.
അതേസമയം കേസിൽ യുഎപിഎ ചുമത്തി ജമ്മു കശ്മീർ പൊലീസ് നേരത്തെ എഫ് ഐ ആർ ഫയൽ ചെയ്തിരുന്നു. കൃത്യമായ ഗൂഢാലോചനയുടെ ഫലമാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.
രാജ്യത്തെ വ്യോമ കേന്ദ്രങ്ങളെ ആക്രമിച്ച് ദേശ സുരക്ഷയെ വെല്ലുവിളിക്കാനാണ് ആക്രമണം നടത്തിയത് എന്നും കണ്ടെത്തിയിരുന്നു. ആക്രമണത്തിൽ ആർ ഡി എക്സ് ഉപയോഗിച്ചതായും സൂചനയുണ്ട്.
Discussion about this post