ഡല്‍ഹി: രാജ്യത്ത് ഇതുവരെ 51 പേര്‍ക്ക് കോവിഡ് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം. നീതി ആയോഗ് അംഗം വി.കെ പോളാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം രാജ്യത്ത് മൊഡേണ വാക്സിന് അംഗീകാരം നല്കി. ഇന്ത്യയില്‍ അംഗീകാരം ലഭിക്കുന്ന ആദ്യ വിദേശവാക്സിനാണ് മൊഡേണയെന്നും വി.കെ പോള്‍ അറിയിച്ചു.
ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വാക്സിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കും. വാക്സിന് ഗര്‍ഭിണികള്‍ക്ക് സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന ആദ്യ വിദേശ വാക്സിനായ മൊഡേണ മരുന്ന് നിര്‍മ്മാണ കമ്പനിയായ സിപ്ലയായിരിക്കും ഇറക്കുമതി ചെയ്യുക. 100 പേര്‍ക്ക് ആദ്യഘട്ടത്തില്‍ വാക്സിന് നല്കി നിരീക്ഷിച്ച ശേഷമാവും പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുക.
Discussion about this post