ഫേസ്ബുക്കിന് നന്ദി അറിയിച്ച് മോദി
പ്രൊഫൈല്‍ ത്രിവര്‍ണമാക്കി ഫേസ്ബുക്ക് ഉപയോക്താക്കളും
ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പ്രൊഫൈല്‍ ഫോട്ടോയില്‍ ഇന്ത്യന്‍ പതാകയുടെ നിറം ചാലിച്ച് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പിന്തുണ.ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണച്ച് ഞാന്‍ എന്റെ പ്രൊഫൈല്‍ പികച്ചര്‍ മാറ്റുന്നുവെന്ന അടികുറിപ്പോടെയാണ് സുക്കര്‍ബര്‍ഗ് പ്രൊഫെല്‍ പികച്ചര്‍ ത്രി വര്‍ണത്തില്‍ ചാലിച്ചത്.
നരേന്ദ്രമോദിയുമായി ഫേസ്ബുക്ക് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് സുക്കര്‍ബര്‍ഗ് പ്രൊഫൈല്‍ പിക്ചര്‍ ഡിജിറ്റല്‍ ഇന്ത്യയോടുള്ള പിന്തുണയാക്കിയത്.
ഉപയോക്താക്കള്‍ക്ക് പ്രൊഫൈല്‍ ത്രിവര്‍ണമാക്കാന്‍ സാധിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയും തന്റെ പ്രൊഫൈല്‍ പികച്ചര്‍ ത്രിവര്ണമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണ നല്കിയ സുക്കര്‍ബര്‍ഗിന് മോദി നന്ദി അറിയിച്ചത്. നിരവധി പേരാണ് മിനുറ്റകള്‍ക്കകം സുക്കര്‍ ബര്‍ഗിന്റെയും, മോദിയുടെയും പ്രൊഫൈല്‍ പിക്ചര്‍ ലൈക് ചെയ്തിരിക്കുന്നത്.
Discussion about this post