കണ്ണൂര്‍ പട്ടുവത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍. കൊല്ലം സ്വദേശി ബി. ജസ്റ്റസ് ആണ് വിജിലന്‍സിന്റെ പിടിയിലായത്.
പട്ടുവം സ്വദേശി പ്രകാശനില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ മാസം 3-ാം തീയതി പ്രകാശന്‍ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ താമസിപ്പിച്ച വില്ലേജ് ഓഫീസര്‍ 5000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ഇത്രയും തുക നല്‍കാന്‍ കഴിയില്ലെന്ന് പ്രകാശന്‍ പറഞ്ഞതോടെ നിരന്തരം വില പേശി ഒടുവില്‍ 2000 രൂപയില്‍ ഉറപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച പണവുമായി വരാനാണ് നിര്‍ദേശിച്ചത്.
Discussion about this post