ഡെറാഡൂൺ: ബോർഡിംഗ് സ്കൂളിലേക്ക് ഹലാൽ ഇറച്ചി ആവശ്യപ്പെട്ട് ടെണ്ടർ ക്ഷണിച്ചതിനെതിരെ പ്രതിഷേധവുമായി ബജ്രംഗ് ദൾ. ഡെറാഡൂണിലെ വെൽഹാം ബോയ്സ് സ്കൂളിൽ ഹലാൽ ഇറച്ചി വിതരണം ചെയ്യാൻ ടെണ്ടർ ക്ഷണിച്ച നടപടിയാണ് വിവാദമായിരിക്കുന്നത്. വർഗീയ വിദ്വേഷം ജനിപ്പിക്കാൻ ഉതകുന്നതാണ് സ്കൂളിന്റെ നടപടിയെന്നും ഇതിനെതിരെ കേസെടുക്കണമെന്നും ബജ്രംഗ ദൾ ആവശ്യപ്പെട്ടു.
ടെണ്ടർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബജ്രംഗ് ദൾ പ്രവർത്തകർ സ്കൂളിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സ്കൂളിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും ഹിന്ദുക്കളാണെന്നും ഇസ്ലാമിക മതാചാര പ്രകാരം തയ്യാറാക്കുന്ന മാംസം ഹിന്ദു വിദ്യാർത്ഥികളെ കഴിപ്പിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ബജ്രംഗ് ദൾ നേതാക്കൾ ചോദിച്ചു.
വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബജ്രംഗ് ദൾ ദാലൻവാല പൊലീസിൽ പരാതി നൽകി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും പരാതി നൽകിയതായി നേതാക്കൾ അറിയിച്ചു.
Discussion about this post