കോഴിക്കോട്: മുട്ടിൽ വനം കൊള്ളക്കേസിലെ ആരോപണ വിധേയനൊപ്പം വേദി പങ്കിട്ട് വനം മന്ത്രി എ കെ ശശീന്ദ്രൻ. വനം മന്ത്രിയും ആരോപണ വിധേയനായ എൻടി സാജനും ഒരേ പരിപാടിയിൽ ഒരുമിച്ചെത്തിയത് വിവാദമാവുകയാണ്. വനമഹോത്സവം പരിപാടിയിലായിരുന്നു ഇവർ ഒരുമിച്ച് വേദി പങ്കിട്ടത്.
വനം കൊള്ളക്കേസ് അട്ടിമറിക്കാൻ ഇടപെട്ടുവെന്ന് വനം വകുപ്പ് തന്നെ കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് ഡപ്യൂട്ടി കൺസർവേറ്ററായ എൻടി സാജൻ. യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും പങ്കെടുത്തിരുന്നു.
സംഭവം വിവാദമായതോടെ ന്യായീകരണവുമായി മന്ത്രി രംഗത്തെത്തി. ആരോപണ വിധേയനായ സാജൻ ഇപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് മന്ത്രി പറഞ്ഞു.
മരം മുറി വിവാദത്തിൽ പഴുതടച്ച അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വനം വകുപ്പിന്റെ റിപ്പോർട്ട് മാത്രമല്ല മറ്റ് വകുപ്പുകളുടെ റിപ്പോർട്ടും വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment