സ്വന്തം ഗ്രാമത്തെ മിനി പാകിസ്ഥാൻ എന്ന് വിശേഷിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ. രേവാ സ്വദേശി അബ്രാർ ഖാൻ എന്ന 32കാരനാണ് അറസ്റ്റിലായത്. ഫേസ്ബുക്കിലായിരുന്നു യുവാവിന്റെ വിവാദ പരാമർശം.
സ്വന്തം ഗ്രാമത്തിന്റെ ചിത്രം സാമൂഹിക മാധ്യമത്തിൽ പങ്ക് വെച്ച ശേഷം, ‘ആമ്രേതിയെ നോക്കൂ- ഒരു മിനി പാകിസ്ഥാൻ‘ എന്ന് യുവാവ് കുറിച്ചിരുന്നു. മുസ്ലീം ഭൂരിപക്ഷ ഗ്രാമമായതിനാലാണ് താൻ ഇപ്രകാരം പോസ്റ്റ് ചെയ്തതെന്ന് യുവാവ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
കലാപാഹ്വാനത്തിനെതിരായ 153ആം വകുപ്പ്, ഐടി നിയമത്തിലെ 66ആം വകുപ്പ് എന്നിവയാണ് അബ്രാർ ഖാനെതിരെ ചുമത്തിയിരിക്കുന്നത്. പോസ്റ്റ് ലൈക്ക് ചെയ്തവർക്കെതിരെയും ഷെയർ ചെയ്തവർക്കെതിരെയും നടപടി ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
ഒമാനിലെ എണ്ണപ്പാടത്ത് ജോലി ചെയ്തിരുന്ന അബ്രാർ ഖാൻ ലോക്ക്ഡൗൺ കാലത്താണ് നാട്ടിലെത്തിയത്. ഇയാളുടെ പാസ്പോർട്ട് പൊലീസ് പിടിച്ചെടുത്തു. ഒമാനിലെ ഇയാളുടെ പ്രവർത്തനങ്ങൾ പരിശോധിക്കുമെന്നും ഒമാനിൽ ജോലി നേടാൻ ഇയാളെ സഹായിച്ചവരെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി
Discussion about this post