ഡൽഹി: കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ ഇന്ത്യയുടെ കൊവാക്സിൻ ഫലപ്രദമെന്ന് റിപ്പോർട്ട്. കൊവാക്സിന്റെ മൂന്നാം ഘട്ട ട്രയൽ ഫലത്തിലാണ് ഇത് പ്രതിപാദിക്കുന്നത്. കൊറോണ വൈറസിനെതിരെ 77.8 ശതമാനവും ഇതിൽ ഡെൽറ്റ വകഭേദത്തിനെതിരെ 65.2 ശതമാനവുമാണ് കൊവാക്സിന്റെ പ്രതിരോധ ശേഷി.
വാക്സിൻ ഉപയോഗിച്ച ആരിലും തന്നെ ഗുരുതര പ്രത്യാഘാതങ്ങളോ മരണമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കൊവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ ക്ലിനിക്കൽ ട്രയലുകളാണ് കൊവാക്സിൻ പൂർത്തീകരിച്ചത്. ഇത് ലോകത്തിന് മുന്നിൽ ഇന്ത്യക്ക് അഭിമാനകരമാണെന്നും ഭാരത് ബയോടെക് വിശദീകരിച്ചു.
Discussion about this post