മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാനും ഭാര്യ കിരൺ റാവുവും വിവാഹ മോചിതരായി. പതിനഞ്ച് വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. ബന്ധം പിരിഞ്ഞുവെങ്കിലും ബിസിനസ് പങ്കാളിത്തം തുടരുമെന്ന് ഇരുവരും അറിയിച്ചു.
മകൻ ആസാദ് റാവു ഖാനെ ഒരുമിച്ച് വളർത്തുമെന്നും നല്ല മാതാപിതാക്കളായി തുടരുമെന്നും ഇരുവരും പറഞ്ഞു. വേർപിരിയാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നുവെന്നും വിശദമായി തുറന്ന് സംസാരിച്ച ശേഷമാണ് അത് നടപ്പിലാക്കിയതെന്നും ആമിറും കിരണും അറിയിച്ചു.
ഇരു കുടുംബങ്ങൾക്കും നന്ദി അറിയിക്കുകയാണ്. എല്ലാത്തിനും ഒപ്പം നിന്ന സുഹൃത്തുക്കളെയും നന്ദിപൂർവ്വം സ്മരിക്കുകയാണെന്ന് ഇരുവരും പറഞ്ഞു. 2005 ഡിസംബർ 28നായിരുന്നു ഇരുവരുടെയും വിവാഹം. ലഗാൻ സിനിമയിൽ നായകനായ ആമിർ സഹസംവിധായകയായ കിരണുമായി പ്രണയത്തിലാവുകയായിരുന്നു.
നേരത്തെ റീന ദത്തയെ വിവാഹം കഴിച്ചിരുന്ന ആമിറിന് ആ ബന്ധത്തിൽ ജുനൈദ് ഖാൻ, ഇറാ ഖാൻ എന്നീ കുട്ടികളുണ്ട്
Discussion about this post