പാലക്കാട്: കൊവിഡ് പ്രതിരോധത്തിലെ പിണറായി സർക്കാരിന്റെ പാളിച്ചകൾ കേരളത്തെ തളർത്തുന്നുവെന്ന് ബിജെപി നേതാവ് എം ടി രമേശ്. പി.ആർ. തള്ളുകൾ ഒഴിവാക്കി യഥാർത്ഥ കണക്കുകൾ പുറത്തു വിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘കൊവിഡ് പ്രതിരോധത്തിലെ പിണറായി സർക്കാരിന്റെ പാളിച്ചകൾ കേരളത്തെ തളർത്തുന്നു. പി.ആർ. തള്ളുകൾ ഒഴിവാക്കി കേന്ദ്രസഹായം തേടാൻ മുഖ്യമന്ത്രി തയ്യാറാവണം. മരണകണക്കിലെ ഒളിച്ചുകളി അവസാനിപ്പിക്കണം. യഥാർത്ഥ മരണനിരക്ക് പുറത്തുവിട്ടാൽ സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന്റെ ദയനീയ മുഖം കൂടുതൽ വ്യക്തമാവും.‘ ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/mtrameshofficial/posts/2882290688677734
അതേസമയം കേരളത്തിലെ കോവിഡ് മരണങ്ങള് സംബന്ധിച്ച കണക്കില്‍ അവ്യക്തതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ മരിച്ചവരുടെ പേര് വിവരങ്ങള്‍ കേരളം വെളിപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നതിനായി ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ ചില കോവിഡ് മരണങ്ങള് ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ.
Discussion about this post