കണ്ണൂര്‍: ടി.പി വധക്കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് പൊലീസ് യൂണിഫോമിലെ സ്റ്റാര്‍ പിടികൂടി. സ്വര്‍ണം തട്ടിയെടുക്കാന്‍ ഷാഫി സഹായിച്ചുവെന്ന് അര്ജുന് ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഷാഫിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് യൂണിഫോമിലെ സ്റ്റാര്‍ കണ്ടെത്തിയത്.
ഇതിന് പുറമെ പെന്‍ഡ്രൈവും ലാപ്ടോപ്പും കസ്റ്റംസ് പിടിച്ചെടുത്തു. പരിശോധന നടത്തുന്നു. ടി.പി വധക്കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ സഹായിച്ചുവെന്നായിരുന്നു മൊഴി. സഹായത്തിനുള്ള പ്രതിഫലം കൊടി സുനിക്കും മുഹമ്മദ് ഷാഫിക്കും നല്‍കിയതായും കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ അര്ജുന് സമ്മതിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ സംഘത്തിലെ പ്രധാനിയാണ് അര്ജുന് ആയങ്കി.
Discussion about this post