ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്കര്‍ സിംഗ് ധാമി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയാണ് ഖാതിമയില്‍ നിന്നുള്ള ഈ ബിജെപി ജനപ്രതിനിധി.
കഴിഞ്ഞ ദിവസം ഡെറാഡൂണിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ ധാമിയെ തെരഞ്ഞെടുത്തത്. 57 ബിജെപി എംഎല്‍എമാര്‍ പങ്കെടുത്തു.
നിയമസഭാംഗമാകാത്തതിനെ തുടര്‍ന്നു മുഖ്യമന്ത്രി തിരഥ് സിംഗ് റാവത്തിനെ ബിജെപി കേന്ദ്രനേതൃത്വം ഇന്നലെ നീക്കുകയായിരുന്നു.
നാലുമാസം മുന്‍പാണ് റാവത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ആറുമാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പുനടത്തി നിയമസഭാംഗമല്ലാത്ത റാവത്തിനെ നിയമസഭയിലെത്തിക്കാമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടത് റാവത്തിനു തിരിച്ചടിയാവുകയായിരുന്നു.
Discussion about this post