ചരിത്ര വിജയം കൊയ്ത ദൃശ്യം സീരീസിന് ശേഷം മോഹൻലാൽ ജീത്തു ജോസഫ് ടീം ഒരുമിക്കുന്ന പുതിയ ചിത്രമാണ് ട്വെൽത്ത് മാൻ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാലാണ് ഫേസ്ബുക്കിലൂടെ ചിത്രം പ്രഖ്യാപിച്ചത്.
ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രമാണ് ട്വെൽത്ത് മാൻ എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. വി എസ് വിനായക് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം അനിൽ ജോൺസൺ കൈകാര്യം ചെയ്യുന്നു. കലാസംവിധാനം രാജീവ് കോവിലകം നിർവഹിക്കുന്നു.
മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ റാമിന് ശേഷമാകും ട്വെൽത്ത് മാൻ ആരംഭിക്കുക. ബ്രോ ഡാഡി, L2 എമ്പുരാൻ തുടങ്ങിയ സിനിമകൾക്ക് പുറമെയാണ് മോഹൻലാൽ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’, പ്രിയദർശന്റെ ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ തുടങ്ങിയ മോഹൻലാൽ ചിത്രങ്ങൾ ഉടൻ റിലീസ് ചെയ്യും.












