സംസ്ഥാനത്ത് 13,000 കോവിഡ് മരണങ്ങള് ഔദ്യോഗിക പട്ടികയ്ക്കു പുറത്ത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്ന് ഏഴായിരത്തോളം കോവിഡ് മരണവും ബാക്കി 8 ജില്ലകളിലായി ആറായിരത്തിലേറെ മരണം കൂടി ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കോവിഡ് ബാധിച്ച് മരിച്ച പതിമൂവായിരത്തോളം പേരുടെ വിവരങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തില്ലെന്നാണ് വ്യക്തമാകുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആശുപത്രികളില്‍ നിന്ന് യഥാര്‍ഥ കണക്കുകള്‍ കൈമാറിയിരുന്നതെങ്കിലും സംസ്ഥാന ഡെത്ത് ഓഡിറ്റ് സമിതി ഇതില്‍ പല മരണങ്ങളും കോവിഡിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല.
പാലക്കാട് ജില്ലയിലെ ആരോഗ്യവകുപ്പിന്റെ മരണസംഖ്യ 1173; തദ്ദേശസ്ഥാപനങ്ങളിലെ കണക്ക് 2571. മലപ്പുറത്ത് ഔദ്യോഗിക കണക്ക് 1,197; തദ്ദേശസ്ഥാപനങ്ങളില്‍ 2758. തൃശൂരില്‍ ഔദ്യോഗിക കണക്ക് 1390; ആരോഗ്യ വിഭാഗത്തിന്റെ മരണപ്പട്ടികയില്‍ തന്നെ 2192 പേരുണ്ട്.
പത്തനംതിട്ടയില്‍ ഔദ്യോഗിക കണക്ക് 431; തദ്ദേശ സ്ഥാപന കണക്കനുസരിച്ച് 933. കണ്ണൂരില്‍ ഔദ്യോഗിക കണക്ക് 850; തദ്ദേശസ്ഥാപനങ്ങളിലെ കണക്ക് 1981. കാസര്‍ഗോഡ് ഔദ്യോഗികം 235; തദ്ദേശസ്ഥാപനങ്ങളിലെ കണക്ക് 741. ഇടുക്കിയില്‍ ഔദ്യോഗികം 143; തദ്ദേശസ്ഥാപനങ്ങളിലെ കണക്കില്‍ 394. വയനാട്ടില്‍ ഔദ്യോഗികം 227; തദ്ദേശസ്ഥാപനങ്ങളിലെ കണക്ക് 342.
Discussion about this post