ജമ്മു: ജമ്മു ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ ഭീകര സംഘടനകളായ ലഷ്കർ ഇ ത്വയിബയും റെസിസ്റ്റൻസ് ഫോഴ്സുമാണെന്ന് റിപ്പോർട്ട്. ; ഓരോ ഡ്രോണിലും ഉണ്ടായിരുന്നത് 1.5 കിലോ വീതം ആർ ഡി എക്സ് ആയിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ജി പി എസ് മുഖേനയായിരുന്നു ഡ്രോണുകൾ നിയന്ത്രിച്ചിരുന്നതെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ എൻ ഐ എ ആണ് കേസ് അന്വേഷിക്കുന്നത്.
ജൂൺ 27ന് ജമ്മുവിലെ സത്വാരി വ്യോമസേന താവളത്തിൽ ആറ് മിനിറ്റിന്റെ വ്യത്യാസത്തിലായിരുന്നു ആക്രമണങ്ങൾ. കൃത്യമായി ഗൂഢാലോചനയുടെ ഫലമായിരുന്നു ഇതെന്നാണ് നിഗമനം. ആക്രമണത്തിൽ രണ്ട് വ്യോമസേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.
സ്ഫോടനത്തെക്കുറിച്ച് എൻ എസ് ജിയുടെ ബോംബ് സ്ക്വാഡും അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post