ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോൾ സെമി ഫൈനലിൽ കൊളംബിയക്കെതിരെ അർജന്റീന മുന്നിൽ. ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന മുന്നിട്ട് നിൽക്കുന്നത്.
മത്സരത്തിന്റെ ഏഴാം മിനിട്ടിൽ ലൗറ്റാരോ മാർട്ടിനസ് നേടിയ ഒരു ഗോളിനാണ് അർജന്റീന മുന്നിലെത്തിയത്. ലോ സെൽസോയിൽ നിന്നും പന്ത് സ്വീകരിച്ച മെസ്സി നൽകിയ പാസ് മാർട്ടിനെസ് വലയിലെത്തിക്കുകയായിരുന്നു.
തുടർന്ന് പ്രത്യാക്രമണം നടത്തിയ കൊളംബിയ ഗോളിനടുത്തെത്തിയെങ്കിലും ക്വഡ്രാഡോയുടെ ഷോട്ട് അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് അതിവിദഗ്ധമായി തടയുകയായിരുന്നു.
ഇരു ടീമുകളും പിന്നീട് തുടർച്ചയായ മുന്നേറ്റങ്ങളുമായി കളം നിറഞ്ഞുവെങ്കിലും ഗോൾ മാത്രം അകന്നു നിൽക്കുകയാണ്.












