Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Video

സപ്തസ്വരങ്ങൾ ഉതിരുന്ന 56 തൂണുകളിൽ പടുത്തുയർത്തിയ ഹമ്പിയുടെ ഐശ്വര്യം; അറിയാം ഈ പുരാതന ക്ഷേത്രത്തെ (വീഡിയോ)

by Brave India Desk
Jul 8, 2021, 06:31 pm IST
in Video
Share on Facebook
Tweet
WhatsApp
Telegram

കർണാടകയുടെ അവശിഷ്ടങ്ങൾ എന്നാണ് ഹമ്പി അറിയപ്പെടുന്നത്. സംസ്കാരത്തിനും ചരിത്രത്തിനും വാസ്തുവിദ്യയ്ക്കും പേരുകേട്ട നാടാണിത്. പുരാതനമായ ചില ക്ഷേത്രങ്ങൾ യുനെസ്കോയുടെ സംരക്ഷണയിലാണ് . ഒരുകാലത്ത് സമ്പന്നമായ വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണാൻ ധാരാളം സഞ്ചാരികൾ ഇന്നും ഹമ്പി സന്ദർശിക്കുന്നു. ഹമ്പിയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് വിട്ടാല മഹാവിഷ്ണു ക്ഷേത്രം. തുംഗഭദ്ര നദിയുടെ തീരത്ത് നിർമ്മിച്ചതിനാൽ നദിയുടെ പുരാതന നാമമായ പമ്പ എന്ന പേരിലായിരുന്നു ഹംപി ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്

സപ്തസ്വരങ്ങള്‍ ഉതിരുന്ന 56 തൂണുകളിൽ പടുത്തുയർത്തിയ ക്ഷേത്രമാണിത്. തുംഗഭദ്രയുടെ തെക്കന്‍ തീരത്തുതന്നെയാണിത് സ്ഥിതി ചെയ്യുന്നത്.  പതിനാറാം നൂറ്റാണ്ടില്‍ പണിത ക്ഷേത്രമാണിത്. അതിശയിപ്പിക്കുന്ന വാസ്തുവിദ്യയും കൊത്തുപണികളുമാണ് ഇവിടുത്തെ പ്രത്യേകത. സമീപപ്രദേശങ്ങളിലൊന്നും വിട്ടാല ക്ഷേത്രത്തിലേതുപോലുള്ള വിസ്മയങ്ങള്‍ കാണാനാകില്ല. ദക്ഷിണേന്ത്യയിലെ തനത് ദ്രാവിഡ വാസ്തുവിദ്യാ രീതിയിലാണ് ക്ഷേത്രനിര്‍മ്മിതി. ചക്രവര്‍ത്തി ദേവരായ രണ്ടാമന്റെ കാലത്താണ്രേത ഇത് പണിതുയര്‍ത്തിയത്.

Stories you may like

രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയുമോ? താമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കി ഹർദീപ് സിങ് പൂരി

മുഖ്യനും പ്രതിപക്ഷ നേതാവും സുല്ലിട്ടു ,അത്രയ്ക്ക് ഭീകരനോ ഇവൻ; കള്ളുണ്ണിക്കും ചിലത് പറയാനുണ്ട്…..

വിഷ്ണുവിന്റെ മറ്റൊരു രൂപമാണ് വിട്ടാല ദേവൻ. ഈ ഭാഗങ്ങളിൽ കന്നുകാലികളുടെ ദേവനായാണ് അദ്ദേഹത്തെ ആരാധിക്കുന്നത്.

15 ആം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട വിട്ടാല ക്ഷേത്രം ദേവരായ രണ്ടാമന്റെ കാലത്താണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. പക്ഷേ, വിജയനഗര സാമ്രാജ്യത്തിന്റെ ഏറ്റവും ശക്തനായ ഭരണാധികാരി കൃഷ്ണദേവരായാരുടെ കാലത്താണ് ക്ഷേത്രം കൂടുതൽ മനോഹരമാക്കിയത്. ക്ഷേത്ര സമുച്ചയത്തിന് ചുറ്റുമുള്ള വിട്ടാലാപുരയിൽ ഇപ്പോഴും പഴയ ഹമ്പിയുടെ ചില അവശിഷ്ടങ്ങൾ ഉണ്ട്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലെ ഭീമൻ തൂണുകളിൽ ധാരാളം ശില്പങ്ങൾ കൊത്തിവച്ചിട്ടുണ്ട്.

ഹംപിയിലെ ക്ഷേത്രങ്ങളെ ഏറ്റവും മനോഹരമാക്കുന്നത് അവയുടെ വസ്തുവിദ്യയും ശില്പഭംഗികളുമാണ്, അത്ര തന്നെ മനോഹരമാണ് വിജയ വിട്ടാലാ ക്ഷേത്രം. വിജയ വിട്ടാലാ ക്ഷേത്രത്തിൽ പ്രധാനമായും നാല് മണ്ഡപങ്ങളും ഒരു കല്ലിൽ തീർത്ത ഒരു രഥവുമാണുള്ളത്, നമ്മുടെ പുതിയ 50 രൂപ നോട്ടിന്റെ പുറകിൽ ആലേഖനം ചെയ്തിരിക്കുന്നത് വിട്ടാലാ ക്ഷേത്രത്തിലെ ഈ രഥമാണ്.

വിട്ടാലയിൽ നാല് മണ്ഡപങ്ങളാണുള്ളത്. മഹാ മണ്ഡപം,  രാഗ മണ്ഡപം, കല്യാണ മണ്ഡപം, ഉത്സവ മണ്ഡപം എന്നിവയാണുള്ളത്. ഇതിൽ രാഗമണ്ഡപത്തിലാണ് പ്രശസ്തമായ മ്യൂസിക്കൽ തൂണുകളുള്ളത്. ആരെയും ഏറ്റവും അദ്ഭുതപ്പെടുത്തുന്ന നിർമിതിയാണ് ഇത്. നമ്മൾ കൈവിരലുകൾ ഉപയോഗിച്ച് കൊട്ടിയാൽ പോലും, വീണ മീട്ടുന്ന ശബ്ദംപോലെയാണ് തോന്നുക. ഇവയിൽ ചന്ദനത്തിന്റെ കമ്പ് വെച്ച് കൊട്ടിയാൽ അതിന്റെ പ്രതിധ്വനി കിലോമീറ്ററുകളോളം മുഴങ്ങിക്കേൾക്കും .

തൂണുകളിൽ ധാരാളം സംഗീതജ്ഞരുടെ ശിൽപങ്ങളുണ്ട്. ഹാളിന് ചുറ്റുമുള്ള ഓരോ തൂണുകളിലും നർത്തകർ, സംഗീതജ്ഞർ, എന്നിവരുടെ ശിൽപങ്ങൾ നിറഞ്ഞിരിക്കുന്നു. തെക്കൻ ഹാളിൽ പുരാണ ഭീമൻ സിംഹങ്ങളായ യാലിസ് നിറഞ്ഞിരിക്കുന്നു.

വിട്ടാലാ ക്ഷേത്രത്തിന്റെ ഓരം ചേർന്നാണ് “കിങ്‌സ് ബാലൻസ്” സ്ഥിതി ചെയ്യുന്നത്. പേര് പോലെ തന്നെ രാജാവിനെ തുലാഭാരം തൂക്കാനുള്ള ഒരു നിർമിതിയാണ് ഇത്. രത്നങ്ങളും, സ്വർണ്ണ നാണയങ്ങളും ഉപയോഗിച്ചായിരുന്നു രാജാവിനെ തൂക്കിയിരുന്നത് എന്ന് മാത്രം.

https://www.youtube.com/watch?v=xYY08-b7UCQ

Tags: video
Share8
Tweet
Send
Share

Latest stories from this section

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

Latest News

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായി 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡ് ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായി 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡ് ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ഹൂതികൾ ചൈനീസ് ഘടകങ്ങൾ ഉപയോഗിച്ച് ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുന്നതായി റിപ്പോർട്ട് ; ലക്ഷ്യമിടുന്നത് സൗദി അറേബ്യയും ഇസ്രായേലും

യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താൻ പദ്ധതി ; കൗമാരക്കാരൻ അറസ്റ്റിൽ

യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താൻ പദ്ധതി ; കൗമാരക്കാരൻ അറസ്റ്റിൽ

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

നാല് ഇന്ത്യക്കാർ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ; സൗദി വിമാനത്താവളത്തിന് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

അത് വെറും നുണ! ; മമത ബാനർജിക്കെതിരെ കത്തി ആക്രമണം നടന്നെന്ന വാദം തള്ളി കൊൽക്കത്ത പോലീസ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

അതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ ദരിദ്രർക്കായി 600 ഫ്ലാറ്റുകൾ ഒരുങ്ങുന്നു ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ ശിലാസ്ഥാപനം നിർവഹിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies